October 8, 2026

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി

0
Sfd

 

കല്‍പ്പറ്റ: വഖഫ് ഭേദഗതിബില്ലിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി.പ്രകടനം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ചു ടൗണ്‍ ചുറ്റി പോസ്റ്റ് ഓഫീസിന് മുമ്പില്‍ അവസാനിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.എച്ച് ഫൈസല്‍, ജില്ലാ സെക്രട്ടറി ഇബ്രാഹിം അമ്പലവയല്‍, സൈയ്ത് കുടുവ, സെക്കീര്‍ മീനങ്ങാടി, ഷെമീമ നാസര്‍, അബ്ദുറഹിമാന്‍ തനിമ, റഫീഖ് മാനന്തവാടി എന്നിവര്‍ നേതൃത്വം നല്‍കി.വഖഫ് ബില്ലില്‍ ഭേദഗതി വരുത്തി മുസ്ലീം ജനതയെ നാടുകടത്തുന്ന വംശീയ പദ്ധതിയാണന്നും ഖബിറിടങ്ങള്‍ പള്ളികള്‍ അനാഥലായങ്ങള്‍ വിദ്യാലങ്ങള്‍ മുസ്ലിങ്ങളുടെ സ്വത്തവകാശം കവര്‍ന്നെടുക്കലാണന്നും പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *