കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 115 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1:30ന് പുല്‍പ്പള്ളി മരക്കടവ് ഭാഗത്താണ് സംഭവം. താമരശ്ശേരി സ്വദേശി ഉനൈസ് (40) ആണ് ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്. അറസ്റ്റിലായ ഉനൈസിനെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.
കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ കെ.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ഇ.ആര്‍., അമല്‍ തോമസ്, നിഷാദ് കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍.എം. എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.




Leave a Reply