പരിഷത്ത് ജില്ലാ സമ്മേളനം ആരംഭിച്ചു
കല്‍പ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 44-ാമത് ജില്ലാ സമ്മേളനം പുളിയാര്‍മല ജി.യു.പി സ്‌കൂളില്‍ ആരംഭിച്ചു. സമ്മേളനം പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. യു. മൈത്രി ‘ശാസ്ത്രലോകവും തീവ്രവലതുപക്ഷവും’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ് അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാര്‍, പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം പി. സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. വി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ സി. കെ. ശിവരാമന്‍ സ്വാഗതവും കണ്‍വീനര്‍ സി. ജയരാജന്‍ നന്ദിയും പറഞ്ഞു. സമ്മേളനം മുതിര്‍ന്ന പരിഷത്ത് പ്രവര്‍ത്തകനായ വി. എസ്. കെ തങ്ങളെ ആദരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനില്‍ കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി. സി. ജോണ്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിര്‍വാഹക സമിതിയംഗം എസ്. യമുന അവലോകന റിപ്പോര്‍ട്ടും പി. പ്രദോഷ് സംഘടനാ രേഖയും അവതരിപ്പിച്ചു. സമ്മേളനത്തില്‍ യുവസമിതിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി. സമ്മേളനം ഇന്നും തുടരും.





Leave a Reply