നെന്മേനി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
ബത്തേരി: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണി ചെയ്തതിന്റെ കൂലി നല്‍കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി ബത്തേരി റീജിയണല്‍ കമ്മിറ്റി നെന്മേനി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. തൊഴിലാളികള്‍ക്ക് 750 രൂപ മിനിമം വേതനം നല്‍കുക, ജനറല്‍ വിഭാഗത്തിനും 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, പ്രസവാനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷനായി.
ത വഹിച്ച ധര്‍ണ്ണ ഐഎന്‍ടിയുസി വയനാട് ജില്ല പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു.റീജിയണല്‍ പ്രസിഡന്റ് പി എം ശിവന്‍, സംസ്ഥാന കമ്മിറ്റിയംഗം ഉമ്മര്‍ കുണ്ടാട്ടില്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ പോള്‍സന്‍, കെ എം വര്‍ഗീസ്, ജയമുരളി, മുനീബ് ചീരാല്‍,ബിന്ദു അനന്തന്‍,ഷാജി ചുള്ളിയോട്, സാജു ഐക്കരക്കുന്നത്ത്,ഷീല പുഞ്ചവയല്‍, ഉഷ വേലായുധന്‍, ഷാജി പാടിപറമ്പ്, ജോണി ചോലാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply