May 31, 2026

സ്‌നേഹസംഗമം സംഘടിപ്പിച്ചു

0
Fd

 

പിണങ്ങോട്: സേവന സന്നദ്ധ കൂട്ടായ്മയായ ഡബ്ല്യൂ ടൂ കമ്മ്യൂണിറ്റി കനിവ് മുറ്റിയ ഇടങ്ങളിലേക്ക് എന്ന പേരില്‍ പിണങ്ങോട് പീസ് വില്ലേജില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു.ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഡബ്ല്യൂ ടൂ പ്രസിഡന്റ് മുഹമ്മദ് ഷമീം വി അധ്യക്ഷനായി.റീമ റഷീദ്, ജൂസൈല കെ, സഫ്വാന്‍ ടി , മുഹമ്മദ് സ്വാലിഹ്, അന്‍സിഫ് കൊളത്തൂര്‍, ഷാനവാസ് പി തുടങ്ങിയവര്‍ സംസാരിച്ചു.

സന്നദ്ധ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്നത് ആത്മാഭിമാനവും മെച്ചപ്പെട്ട സ്വത്വബോധവും ഉണ്ടാവാന്‍ ഒരു വ്യക്തിയെ സഹായിക്കുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തനം വളരെ അര്‍ത്ഥവത്തായതും
ആസ്വാദ്യകരവുമാണ്, വ്യക്തിയുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ഏറെ പ്രയോജനപ്പെടുന്നു. ഒരു സമൂഹത്തിന്റെ ഭാഗമായി തോന്നാന്‍ അത് പൗരന്‍ മാരെ സഹായിക്കുന്നു. കഴിവുകള്‍ പങ്കിടാനും പുതിയ കഴിവുകള്‍ പഠിക്കാനും മികച്ച തൊഴില്‍-ജീവിത സന്തുലിതത്വം നേടിയെടുക്കാനും അത് സഹായിക്കും. സമ്മര്‍ദം, ഏകാന്തത, സാമൂഹിക ഒറ്റപ്പെടല്‍ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നതോടൊപ്പം പുതിയ ആളുകളെ കണ്ടുമുട്ടാനും അവരുമായി ഇടപഴകാനും വളണ്ടിയറിംഗ് ഏറെ സഹായിക്കും. മനുഷ്യരുടെ സുഖദുഃഖങ്ങള്‍ കൂടുതല്‍ അടുത്തറിയാനും മനസ്സിലെ അലിവും കനിവും വര്‍ധിപ്പിക്കാനും അന്യന്റെ ക്ഷേമത്തില്‍ നിരുപാധികം പങ്കാളികളാവാനും
സന്നദ്ധ സേവന പ്രവര്‍ത്തനം വഴിയൊരുക്കുമെന്നും ജുനൈദ് അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ക്ഷേമത്തിനായി മുന്നിട്ടറങ്ങി പ്രവര്‍ത്തിക്കുവാനും അതില്‍ ആനന്ദവും ആവേശവും കണ്ടത്തുവാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുവാനും ഡബ്ലൂ ടൂ വിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *