October 28, 2026

പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

0
Ouit

 

 

എടവക: എടവക കമ്മോം വീട്ടിച്ചാലില്‍ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ രണ്ടേനാല്‍ സ്വദേശി നാസറിന് പരിക്ക്.ഇന്ന് രാവിലെയാണ് സംഭവം. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലായി കണ്‍സ്ട്രക്ഷന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ താഴ്ചയിലുള്ള കുന്നക്കാടന്‍ ഷെക്കീറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് അരിക് നല്‍കുന്നതിനിടെയായിരുന്നു അപകടമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ ഭാഗത്ത് അപകട സാധ്യത മുന്‍നിര്‍ത്തി സംരക്ഷണമതില്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍പ് ഇതിനായി ഫണ്ട് വകയിരുത്തിയെങ്കിലും പിന്നീട് അത് അനുവദിക്കാതിരുന്നതായും ആരോപണമുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *