October 29, 2026

പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

0
Hfg

 

വൈത്തിരി :ജില്ലാ പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വൈത്തിരി സുഗന്ധഗിരി ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ കഴിഞ്ഞ ദിവസം പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.എഴുപതോളം പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഐ.ടി.ഡി.പി,ഫോറസ്റ്റ്, റവന്യൂ, പഞ്ചായത്ത്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എം.എ സന്തോഷിന്റെ നേതൃത്വത്തില്‍ വൈത്തിരി സബ് ഇന്‍സ്പെക്ടര്‍ പി. പി അഖില്‍, ജനമൈത്രി അസി.നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്‍, സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ഷാജി തുടങ്ങിയവര്‍ അദാലത്ത് ഏകോപിപ്പിച്ചു.

ഐ. ടി. ഡി. പി പ്രൊജക്റ്റ് ഓഫീസര്‍ ജി. പ്രമോദ്, കല്‍പ്പറ്റ റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ. ഹാഷിഫ്, പൊഴുതന വില്ലേജ് ഓഫീസര്‍ പി.കെ മിനി, കുന്നത്തിടവക സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രമേശ്, വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷമീല ബീവി, പൊഴുതന വൈത്തിരി പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സുരേഷ്‌കുമാര്‍, എസ്.എല്‍ അരുണ്‍, കെ.എസ്.ഇ.ബി യെ പ്രതിനിധീകരിച്ച് കെ.കെ ഷിനു തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *