അക്ഷരമാണ് ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
പുല്‍പ്പള്ളി പബ്ലിക് ലൈബ്രറിയില്‍ അക്ഷരമാണ് ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കേരളത്തില്‍ നടത്തുന്ന ലഹരിക്കെതിരെയുള്ള കാമ്പയിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.പുല്‍പ്പള്ളി പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ ഉഷ ബേബി ഉദ്ഘാടനം ചെയ്തു.സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു. സുജാത ശിവരാജന്‍ ,എല്‍ സി ചാക്കോ എന്നിവര്‍ ആശംസ അറിയിച്ചു.യോഗത്തില്‍ ഉഷാകുമാരി അദ്ധ്യക്ഷയായി. സജി.പി. എന്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply