ഗുഡ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജില്ലാതല ഉദ്ഘാടനം നടത്തി
സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിക്കുന്ന ഗുഡ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.ജില്ലയില്‍ 112 പേരാണ് ഗുഡ് ഇംഗ്ലീഷ് കോഴ്‌സില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. 60 മണിക്കൂര്‍ ക്ലാസ്സ് എന്ന രീതിയിലാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്.നാല് മാസമാണ് കോഴ്‌സ് കാലയളവ്.ക്ലാസുകള്‍ക്ക് ശേഷം പൊതുപരീക്ഷ നടത്തി അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 41 പേര്‍ക്ക് വേണ്ടി പദ്ധതി തുക വിനിയോഗിച്ച് സൗജന്യമായി പഠനം നടത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലാണ് സാക്ഷരത മിഷന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നത്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉഷ തമ്പി, ജുനൈദ് കൈപ്പാണി, മെമ്പര്‍ ബീന ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍, പി വി ജാഫര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply