എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ജില്ലാതല യോഗം ചേര്‍ന്നു
‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല യോഗം കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളക്ടറേറ്റ് എ പി ജെ ആസൂത്രണഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നാലാം വാര്‍ഷികത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വകുപ്പുകള്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് സ്റ്റാളുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ 176 തീം, വാണിജ്യ സ്റ്റാളുകള്‍ ഉണ്ടാകും.സ്റ്റാളുകളുടെ നിര്‍മാണം ഏപ്രില്‍ 18 നകം പൂര്‍ത്തീകരിച്ചു അതാത് വകുപ്പുകള്‍ക്ക് കൈമാറാന്‍ ജില്ലാ കളക്ടര്‍ കിഫ്ബിക്ക് നിര്‍ദേശം നല്‍കി. എന്റെ കേരളം പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് ഏപ്രില്‍ 22 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെ യോഗം ചേരും.
എ ഡി എം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റര്‍മാരായ കെ സുമ, എം അമിയ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലാ ഓഫീസര്‍മാരും വകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു.





Leave a Reply