ലോക ആരോഗ്യ ദിന പരിപാടികള്‍ സംഘടിപ്പിച്ചു
ലോക ആര്യോഗ്യ ദിനത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറഗ്രാമ പഞ്ചായത്തിന്റെയും കാപ്പുംകുന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ സംസ്‌കാരിക നിലയത്തില്‍ ലോക ആരോഗ്യ ദിന പരിപാടികള്‍ സംഘടിപ്പിച്ചു.വിവിധ തലങ്ങളില്‍ തെരത്തെടുക്കപ്പെട്ടവര്‍ക്ക് ഷീല്‍ഡും സമ്മാനങ്ങളും നല്‍കുകയും, ആര്യോഗ്യക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് എച്ച്.ഐ മിഥുന്‍ പി എച് എന്‍ ഹസീന ക്ലാസ് എടുത്തു.സമയബന്ധിതമായി കുത്തിവെയ്പ് നടത്തിയവര്‍, കൃത്യമായ ഇടവേളകളില്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയവര്‍, മുടങ്ങി കിടന്ന വാക്‌സിനുകള്‍ കൃത്യമായി പുര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജ അദ്ധ്യക്ഷയായി. ജെഎച്ച്‌ഐ സന്തോഷ് , ജെ പി എച് എന്‍ സന്ധ്യ നന്ദി രേഖപ്പെടുത്തി പഞ്ചയാത്ത് പ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അംഗണവാടി, ആശപ്രവര്‍ത്തകര്‍, അമ്മമാര്‍ ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply