June 27, 2026

കഞ്ചാവ് കേസ്:പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു

0
img_20250410_185006
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: കഞ്ചാവ് കേസ് പ്രതിയെ പിടികൂടാനെത്തിയ വയനാട് എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി വലിയപറമ്പിൽ വെച്ചാണ് സംഭവം. വയനാട് കൽപ്പറ്റയിൽ നിന്ന് മോഷണം പോയ കാർ കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സ്വദേശി അർഷാദും ഇയാളുടെ മാതാവുമാണ് പോലീസുകാരെ ആക്രമിച്ചത്.

 

വയനാട് എസ്.പി. സ്ക്വാഡിലെ അംഗങ്ങളായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. പ്രതിയായ അർഷാദിന്റെ കാരശ്ശേരിയിലെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം. ഇരുവർക്കും കൈകളിലാണ് വെട്ടേറ്റത്. മൂന്ന് പോലീസുകാരാണ് പ്രതിയെ പിടികൂടാനായി എത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിൻ എന്ന പോലീസുകാരൻ സംഭവസ്ഥലത്ത് നിന്ന് അല്പം അകലെയായിരുന്നതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

 

പരിക്കേറ്റ പോലീസുകാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *