May 31, 2026

ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുക്കാന്‍ തടസമില്ലെന്ന് ഹൈക്കോടതി, 17 കോടി രൂപ കൂടി സര്‍ക്കാര്‍ കെട്ടി വെക്കണം

0
hjkjh

 

കല്‍പ്പറ്റ : മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാഷര്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. 17 കോടി രൂപ അധികമായി സര്‍ക്കാര്‍ ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഭൂമിയുടെ ന്യായവിലയില്‍ മാറ്റം വന്നതിനാല്‍ ആണ് കൂടുതല്‍ തുക കെട്ടിവയ്‌ക്കേണ്ടി വരുന്നത്. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരതുകയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണിപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നല്‍കേണ്ടത്.അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും 549 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നായിരുന്നു എസ്റ്റേറ്റിന്റെ ആവശ്യം.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *