May 7, 2026

ഉദയ അഖില കേരള വടവലി ടൂര്‍ണ്ണമെന്റ് നാളെ വളളിയൂര്‍ക്കാവില്‍

0
vbxg

 

മാനന്തവാടി: കൊയിലേരി ഉദയവായനശാല നടത്തുന്ന രണ്ടാമത് അഖിലകേരള ഫ്ളഡ്ലൈറ്റ് വടംവലി ടൂര്‍ണ്ണമെന്റ് നാളെ വൈകിട്ട് 6 മണിമുതല്‍ മാനന്തവാടി വളളിയൂര്‍ക്കാവില്‍് നടത്തും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ 30ല്‍ പരം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന മത്സരം മന്ത്രി ഒ.ആര്‍. കേളു നിര്‍വ്വഹിക്കും. വിജയികള്‍ക്ക് റിഷി ആന്റ് ഗ്രീന്‍ പ്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് ഫ്രാന്‍സിസ് നല്‍കുന്ന ഒരു ലക്ഷം രൂപ പ്രൈസ്മണി വിവിധ തലങ്ങളിലായി 16 ടീമുകള്‍ക്ക് നല്‍കും.

പ്രണവം വായനശാല താന്നിക്കല്‍, അക്ഷരജ്യോതി വായനശാല കമ്മന, സോക്കര്‍സ്റ്റാര്‍ വളളിയൂര്‍ക്കാവ് തുടങ്ങിയ ക്ലബുകളുടെ സഹകരണത്തോടെയാണ് ഉദയ കൊയിലേരി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.വയനാട് ഐ. ആര്‍. ഇഅസോസിയേഷനാണ് മത്സരത്തിന്റെ നിയന്ത്രണം.വാര്‍ത്താ സമ്മേളനത്തില്‍, ചെയര്‍മാന്‍ ബാബു ഫിലിപ്പ്, ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ്, , വെങ്കിട സുബ്രഹമണ്യന്‍, ശശി കടുവാക്കുഴി, മുരളിമാസ്റ്റര്‍ ആയിപ്പൊയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *