‘വേനല്‍കൂട്ട്’ ശാസ്ത്ര പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു
കല്‍പ്പറ്റ :കുട്ടികളില്‍ ശാസ്ത്രീയ ചിന്തയും പരിസ്ഥിതി സംരക്ഷണ അവബോധവും വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടത്തിയ ഒരാഴ്ച നീണ്ടു നിന്ന ‘വേനല്‍കൂട്ട്’ സഹവാസ ക്യാമ്പ് സമാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള 37 പഠിതാക്കളാണ് ക്യാമ്പില്‍ പങ്കെടുത്തത്. പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും ഡി എഫ് ഒ ഹരിലാല്‍ നല്‍കി.പക്ഷി നിരീക്ഷണം, മണ്ണിനെ കുറിച്ചും വെള്ളത്തെക്കുറിച്ചുമുള്ള പഠനം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ക്യാമ്പില്‍ ഉള്‍ച്ചേര്‍ത്തിരുന്നു.മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും വേറിട്ട ഒന്നല്ല എന്നും പരസ്പര സഹവര്‍ത്തിത്വത്തിലൂടെ മാത്രമേ ഭൂമിയില്‍ മുന്നേറാന്‍ സാധിക്കൂ എന്നും സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് കല്‍പ്പറ്റ സോഷ്യല്‍ ഫോറെസ്റ്ററി ഡി എഫ് ഒ ഹരിലാല്‍ പറഞ്ഞു.ഡിജിറ്റല്‍ യുഗത്തില്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതിയെ കുറിച്ച് നേരിട്ട് പഠിക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് നന്ദകുമാര്‍ സംസാരിച്ചു.ഒരാഴ്ച നീണ്ടു നിന്ന ക്യാമ്പില്‍ കേരളത്തിലെ വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ കുട്ടികകളോട് സംസാരിക്കുകയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.





Leave a Reply