May 31, 2026

പൈങ്കുനി ഉത്രം ആഘോഷിച്ചു

0
kkjhkhj

 

വൈത്തിരി : വൈദ്യഗിരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്രം ആഘോഷിച്ചു.ക്ഷേത്രം മേല്‍ശാന്തി സുരേഷ് സ്വാമി പ്രത്യേക പൂജകള്‍ ക്ഷേത്രത്തില്‍ നടത്തി. സുബ്രമണ്യ സ്വാമിയുടെ തിരുക്കല്യാണ ഉത്സവമായ പൈങ്കുനി ഉത്രം ഗംഭീരമായിട്ടാണ് നടന്നത്. രാവിലെ പഴയ വൈത്തിരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നു ക്ഷേത്രം ഗുരുസ്വാമി സെല്‍വം കല്‍പ്പറ്റയുടെ നേതൃത്വത്തില്‍ വൈദ്യഗിരി കാവടി സംഘം പാല്‍ക്കുടം കാവടികളുമായി
വാദ്യഘോഷങ്ങളോടെ വൈദൃഗിരിയില്‍ എത്തി. പ്രധാന പൂജകള്‍ക്കും അഷ്ടാഭിഷേകത്തിനും ശേഷം ഭക്തര്‍ക്ക് പ്രസാദ ഊട്ട് നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *