അന്തര്‍സംസ്ഥാന കരാട്ടെ സംഗമം സംഘടിപ്പിച്ചു
മാനന്തവാടി:ഫുനാകോഷി ഷോട്ടോക്കാന്‍ കരാട്ടെ ഡോ ഇന്ത്യയുടെ നേതൃത്വത്തില്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന കരാട്ടെ സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഫുനാകോഷി ഷോട്ടോക്കാന്‍ കരാട്ടെ ഡോ ഇന്ത്യ
ചീഫ് ഇന്‍സ്ട്രക്ടര്‍ ഷിഹാന്‍ ചാക്കോ കെ.ജെ അധ്യക്ഷനായി.
സുനില്‍ വര്‍ഗീസ്, സി അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ സി, സരിത പ്രസാദ്, സുമേഷ് ടി. എ, രക്ഷിതാ കെ, മുത്താന്ന കെ.ആര്‍, സ്മൃതിക കെ എസ്(കര്‍ണാടക),പുഷ്‌കര്‍ രാജ് ജങ്കിഡി(രാജസ്ഥാന്‍)തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വയം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങള്‍ കൂടിയാണ് കരാത്തെയെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.കൗമാരക്കാരിലെ വൈകാരികതയും ഊര്‍ജവും ശരിയായി ഗതിമാറ്റുവാനും ലഹരി പോലുള്ള തെറ്റായ പ്രവണതകളോട് അരുത് എന്ന് പറയാനും കരാത്തെ പരിശീലനം പോലുള്ളവ സഹായിക്കുമെന്നും ജുനൈദ് പറഞ്ഞു.





Leave a Reply