November 19, 2026

മരത്തില്‍ നിന്നും വീണ് അധ്യാപകന്‍ മരിച്ചു

0
j;lkj
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകന്‍ മരത്തില്‍ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപകന്‍ ഇല്ലിക്കല്‍ ജെയ്‌സണ്‍ (47) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങള്‍ വെട്ടുന്ന തിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പരേതനായ ഔസേപ്പ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജെയ്സണ്‍. ഭാര്യ: ജിന്‍സി (അധ്യാപിക, വാളേരി ഗവ.ഹൈസ്‌കൂള്‍), മക്കള്‍: നിസ, സിയ

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *