July 27, 2026

എൻ എസ് എസ് നിർമിച്ച പൊതു കിണർ നാടിന് സമർപ്പിച്ചു

0
ccas

 

പനമരം:ഡബ്ല്യു എം ഒ ഇമാം ഗസ്സാലി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ്, പനമരം ആറാം മൈൽ പഴഞ്ചേരികുന്ന് ഉന്നതിയിൽ നിർമിച്ച പൊതു കിണറിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ആഷിക് നിർവഹിച്ചു. ഡബ്ല്യു എം ഒ ഐ ജി കോളേജ് പ്രിൻസിപ്പൽ ഡോ: പി ടി അബ്ദുൽ അസീസ് അധ്യക്ഷനായി.പൊതുകിണർ നിർമാണത്തിനായി എൻ എസ് എസ് വോളന്റിയർമാർ സമാഹരിച്ച തുക കോളേജ് കൺവീനർ ഡോ: കെ ടി അഷ്റഫ്, നിർമാണ കമ്മിറ്റി പ്രസിഡന്റ് ഖാസിം പുഴക്കലിനു കൈമാറി.

മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നിർമിച്ച പൊതു കിണർ പ്രദേശവാസികളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രിൻസിപ്പൽ ഡോ: പി ടി അബ്ദുൽ അസീസ് പറഞ്ഞു.ജനകീയമായി നിർമിച്ച പൊതു കിണർ, ശുദ്ധമായ കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

പി ടി എ പ്രസിഡന്റ് മൊയ്തു പി.കെ , എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഷെറീന എം എ, ചക്കര അബ്ദുള്ള ഹാജി,
ആയാർ മൊയ്തുട്ടി ഉള്ളിശ്ശേരി, കെ വി സുരേന്ദ്രൻ, അശോകൻ കല്ലിങ്ങൽ, തോമസ് ആര്യപ്പള്ളി, സത്യൻ വിസി എന്നിവർ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *