July 27, 2026

സേവനമനസ്സോടെ വനിതാ സർവേ ജീവനക്കാർ; ചൂരൽമല ദുരിതബാധിതർക്കുള്ള ഭൂമി അളന്നു

0
eiwfp4m70655
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി കണ്ടെത്തിയ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് അളന്ന് തിട്ടപ്പെടുത്തുന്ന ജോലി ചെയ്യുന്നത് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാത്ത സർവേ വകുപ്പിലെ കരാർ ജീവനക്കാരായ വനിതകൾ. സ്വന്തം ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കിടയിലും ജില്ലയിലെ വിവിധ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസുകളിൽ നിന്നുള്ള ഈ വനിതാ ജീവനക്കാർ അവധി ദിവസങ്ങളിൽ പോലും ജോലിക്കെത്തിയത് ശ്രദ്ധേയമായി.

അർഹമായ വേതനത്തിനായി കാത്തിരിപ്പ് തുടരുമ്പോഴും, ദുരിതബാധിതർക്കുള്ള പുനരധിവാസ പദ്ധതിക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഈ വനിതകൾ അതീവ ശ്രദ്ധ പുലർത്തുന്നു. വയനാട് സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഹൈഡ് സർവേയർ പ്രബിൻ സി പവിത്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാതൊരു പരാതിയും കൂടാതെ സർവേ നടപടികളിൽ പങ്കുചേരുന്നത്.

ഇന്ന് ആരംഭിച്ച സർവേ നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബുവും ഹെഡ് സർവേയർ പ്രബിൻ സി പവിത്രനും അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ കർത്തവ്യം നിറവേറ്റുന്ന ഈ വനിതാ ജീവനക്കാരുടെ സമർപ്പണത്തെ അഭിനന്ദിക്കുന്ന നിരവധി പേരുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *