April 17, 2026

സെപക്താക്രോ കിറ്റുകൾ വിതരണം ചെയ്തു

0
img_20250415_204756
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: ലഹരി ഉപയോഗത്തിനെതിരെ യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘വൺ സ്കൂൾ വൺ ഗെയിം’ പദ്ധതിയുടെ ഭാഗമായി തരുവണ ഗവ. ഹൈസ്കൂളിന് സെപക്താക്രോ കളിക്കാവശ്യമായ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്.

 

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് നിർമല ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി.കെ നജുമുദ്ധീൻ, കെ.എ. മുഹമ്മദലി, ഫിദ കെ, പി.വി മേഴ്സി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലഹരിയുടെ ദുഷ്പ്രവണതകളിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാനാകുമെന്നും, കായികപരമായ കഴിവുകൾ വളർത്തുന്നതിന് ഇത്തരം പദ്ധതികൾ സഹായകമാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. സ്കൂളിൽ സെപക്താക്രോ പരിശീലനം ആരംഭിക്കുന്നതിന് ഈ കിറ്റുകൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഹെഡ്മിസ്ട്രസ്സും പി.ടി.എ പ്രസിഡന്റും ജില്ലാ പഞ്ചായത്തിന്റെ ഈ ഉദ്യമത്തിന് നന്ദി അറിയിക്കുകയും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇത് വലിയ പ്രചോദനമാകുമെന്നും അഭിപ്രായപ്പെട്ടു. കായിക ഉപകരണങ്ങൾ ലഭിച്ചതിൽ വിദ്യാർത്ഥികളും അധ്യാപകരും സന്തോഷം പ്രകടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *