May 7, 2026

കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

0
hg

 

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ പ്രദേശത്തു നിന്നും 2024-25 വിദ്യാഭ്യാസ വര്‍ഷം എസ് എസ് എല്‍ സി പ്ലസ് ടു മറ്റ് ഉന്നത കോഴ്‌സുകള്‍ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ക്ക് ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഫോസ) കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഫോസ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡോ.പി പി യൂസഫലി നിര്‍വഹിച്ചു. ഫോസ വയനാട് ചാപ്റ്റര്‍ പ്രസിഡന്റ് എം മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കരിയര്‍ വിദഗ്ധന്‍ കെ എച്ച് ജെറീഷ് ക്ലാസ്സ് എടുത്തു.

ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ഇരയായവര്‍ക്ക് വിദ്യാഭ്യാസ മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനായി 2024 സെപ്റ്റംബര്‍ മുതല്‍ ഫോസ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ‘ഉയരാം’എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിച്ചത്. പ്രകൃതിദുരന്തത്തെ തുടര്‍ന്ന് പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് ഉതകുന്നതായിരുന്നു കരിയര്‍ ഗൈഡന്‍സ്. വി എ മജീദ് , സത്യന്‍ വി സി, ഡോ. സൈദ,സിറാജുദ്ദീന്‍ സി കെ,അഷ്‌റഫ് വാഴയില്‍, സി അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു. ജസീമ ജാസ്മിന്‍,അംഗിതാ വര്‍ഗീസ് ,മുഹമ്മദ് ജസീം എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *