May 8, 2026

പുഞ്ചിരിമട്ടം ദുരന്തം: റിപ്പണില്‍ വീടുകളുടെ ശിലാസ്ഥാപനം 20ന്

0
dfsda

 

കല്‍പ്പറ്റ:പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരില്‍ 10 കുടുംബങ്ങള്‍ക്ക് മേപ്പാടി റിപ്പണില്‍ ഡോ.കെ.പി. ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ഹെല്‍പിംഗ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭവന പദ്ധതി നടപ്പാക്കുന്നു. വീടുകളുടെ ശിലാസ്ഥാപനം 20ന് രാവിലെ 10.30ന് യുഎഇ ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.പി. ഹുസൈന്‍ നിര്‍വഹിക്കും. ഹെല്‍പിംഗ് ഹാന്‍ഡ്സ് വയനാട് ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, പ്രസിഡന്റ് കെ.വി. നിയാസ്, സെക്രട്ടറി എം.കെ. നൗഫല്‍ എന്നിവര്‍ പങ്കെടുക്കും. ഡോ.കെ.പി. ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്പോണ്‍സര്‍ ചെയ്ത ഭൂമിയിലാണ് ഭവന പദ്ധതി നടപ്പാക്കുന്നത്.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *