മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
പീച്ചംങ്കോട് ക്വാറി റോഡില്‍ കല്ലിപ്പാടത്ത് രാജേഷാണ് (29) മരിച്ചത്. ഇന്ന് 11 മണിയോടെ തോണിച്ചാല്‍ ഗവണ്‍മെന്റ് കോളേജിന് സമീപം സ്വകാര്യ തോട്ടത്തില്‍ നിന്നും മരം മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ രാജേഷിനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍.





Leave a Reply