ദുഃഖവെള്ളിയുടെ സ്മരണയില്‍ കുരിശിന്റെ വഴി നടത്തി
മാനന്തവാടി: മാനന്തവാടി അമലോല്‍ഭവ മാതാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദുഃഖവെള്ളിയുടെ സ്മരണയില്‍ കുരിശിന്റെ വഴി നടത്തി. രാവിലെ 7 മണിക്ക് ദേവാലയാ അങ്കണത്തില്‍ നിന്നും ആരംഭിച്ചു മാനന്തവാടി നഗരവീഥിയിലൂടെ കടന്നുപോയ കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈദികരും, സന്യസ്ഥരും, വൈദിക വിദ്യാര്‍ത്ഥികളും, സ്ത്രീ ജനങ്ങളും മുഖ്യകുരിശ് ചുമന്നുകൊണ്ടും വിശ്വാസ സമൂഹം കൈകളിലേന്തിയ ചെറിയ മര കുരിശുകള്‍ വഹിച്ചുകൊണ്ടും നടത്തിയ കുരിശിന്റെ വഴിക്ക് ഇടവക വികാരി റവ.ഫാ.വില്യം രാജന്‍ നേതൃത്വം നല്‍കി.
റവ.ഫാ.ആല്‍ബിന്‍ വചന സന്ദേശവും റവ.ഫാ.ആന്റണി സിനോജ് വിശുദ്ധ ഗ്രന്ഥ പാരായണവും നടത്തി. കുരിശിന്റെ വഴിയില്‍ പങ്കെടുത്ത വിശ്വാസ സമൂഹം കൈപ്പുനീരും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശിര്‍വാദവും ഏറ്റുവാങ്ങി





Leave a Reply