October 28, 2026

പതിനെട്ടാം വര്‍ഷത്തിലും ചുരത്തില്‍ സേവനം തുടര്‍ന്ന് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ക്ലബ്ബ്

0
vxbc

 

കോടഞ്ചേരി :പീഡാനുഭവ സ്മരണയില്‍ അനേകായിരങ്ങള്‍ ഇന്ന് രാവിലെ മുതല്‍ വയനാട് ചുരത്തില്‍ കുരിശിന്റെ വഴി കാല്‍നടയായി കയറാന്‍ ആരംഭിച്ചു. 18 വര്‍ഷമായി ചുരത്തില്‍ സൗജന്യമായി വെള്ളവും, നാരങ്ങാ വെള്ളവും, തണ്ണി മത്തനും വിതരണം ചെയ്യുന്ന കോടഞ്ചേരിയിലെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ക്ലബ് ഇത്തവണയും പതിവ് തെറ്റിക്കാതെ ഒന്നുചേര്‍ന്നു.ഈ വര്‍ഷം നിബു മുതുപ്ലാക്കല്‍, ഷാജി തറപ്പില്‍,ജിന്റോ കിഴക്കേല്‍,മിഥുന്‍ ആയത്തുപാടത്ത്, ആല്‍വിന്‍ വലിയമറ്റം,ജിയോ ആയത്തുപാടത്ത്,നിതിന്‍ വടക്കേല്‍ എന്നിവരാണ് ദുഃഖവെള്ളിയാഴ്ചയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കോടഞ്ചേരിയില്‍ നിന്നും നേതൃത്വം കൊടുത്തത്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന പേരില്‍ ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച ക്ലബ്ബ് അവര്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തില്‍ ഉണ്ടായിരുന്നു. കേരളത്തിലും, കേരളത്തിന് പുറത്തും ഉള്ള അംഗങ്ങള്‍ പതിവുപോലെ ഒന്നുചേര്‍ന്ന് രാവിലേ 6 മണി മുതല്‍ സേവനത്തില്‍ പങ്കാളികളായി.. ക്ലബ്ബിലെ അംഗങ്ങള്‍ ചേര്‍ന്ന് സാധാരണ ദുഃഖവെള്ളിയാഴ്ച അതിരാവിലെ നാരങ്ങ പിഴിഞ്ഞ് വാഹനത്തില്‍ ആക്കി ചുരത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് വരെ പതിവ്. എന്നാല്‍ ഇത്തവണയും നാരങ്ങ വേണ്ടെന്ന് ക്ലബ് മെമ്പേഴ്‌സ് ഒന്നിച്ചുകൂടി തീരുമാനമെടുത്തു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആഴ്ചകള്‍ക്ക് മുന്‍പേ തുടങ്ങി.

തണ്ണിമത്തന്‍ ആവശ്യാനുസരണം മുറിച്ചു നല്‍കുക എന്ന ഉദ്ദേശവുമായി കോടഞ്ചേരിയില്‍ നിന്ന് രാവിലെ ആറ് മണിക്ക് ഇവര്‍ യാത്രതിരിച്ചു. അഞ്ച് കിന്റല്‍ തണ്ണിമത്തന്‍ ആണ് ഈ ആവശ്യത്തിനായി ഇവര്‍ കൈവശം കരുതിയിരുന്നത്. എല്ലാ വര്‍ഷവും തുടര്‍ന്നുവരുന്ന പ്രവര്‍ത്തി ഇനിയുള്ള വര്‍ഷങ്ങളിലും തുടരും എന്ന നിലപാടിലാണ് ഇവര്‍. ക്ലബ്ബിലെ സജീവമായിരുന്ന ചില അംഗങ്ങള്‍ ഇപ്പോള്‍ ജോലി ആവശ്യത്തിനായി വിദേശത്താണെങ്കിലും ആഴ്ചകള്‍ക്ക് മുമ്പേ തന്നെ പ്രവര്‍ത്തന പുരോഗതികളില്‍ പങ്കാളികളാവുകയും, പൂര്‍ണ്ണ സഹകരണ മനോഭാവത്തോടെ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ക്ലബ്ബിന്റെ അഭ്യൂദയ കാംക്ഷികളായ മറ്റു സുഹൃത്തുക്കളും സഹായവുമായി കൂടെ ചേര്‍ന്നു. ഇന്ത്യക്ക് വെളിയിലുള്ള മറ്റ് അംഗങ്ങള്‍ ഇവര്‍ക്ക് ആശംസകളും ആവശ്യത്തിനുള്ള സഹായ സഹകരണങ്ങളുമായി കൂടെ ഉണ്ടായിരുന്നു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *