May 31, 2026

കോര്‍ട്ട് ഫീസ് വര്‍ദ്ധനവില്‍ പ്രതിക്ഷേധിച്ച് വക്കില്‍ ഗുമസ്ഥന്മാര്‍

0
fgsdg

 

കല്‍പ്പറ്റ:കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.സംസ്ഥാന ഗവണ്‍മെന്റ് യാതൊരു മുന്നൊരുക്കവുമില്ലാതെയും അഡ്വക്കേറ്റ്‌സിന്റെയോ കോടതി ഫീസ് യഥാര്‍ത്ഥത്തില്‍ ബാധിക്കുന്ന പൊതുജനങ്ങളുടെയോ വക്കില്‍ ഗുമസ്ഥ സാമൂഹത്തിന്റയോ അഭിപ്രായം തേടാതെയും ആയതിനു അവസരം നല്‍കാതെയും 300 ശതമാനം വരെ കോര്‍ട്ട് ഫീ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ സമരം. കെ എ സി എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

കോടതി ഫീസ് വലിയതോതില്‍ വര്‍ധിപ്പിച്ചത് യഥാര്‍ത്ഥ ത്തില്‍ പൊതുജന ങ്ങളെയാണ് ബാധിക്കുക എന്നും സൗജന്യമായി ലഭിക്കേണ്ട നീതി വിലകൊടുത്തു വാങ്ങേണ്ടിവരുന്ന സ്ഥിതി സൃഷ്ട്ടി ച്ചിരിക്കുകയാണെന്നും വക്കീല്‍ ഗുമസ്ഥന്മാര്‍ ആരോപിച്ചു. കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡണ്ട് ഷിജു എല്‍ അധ്യക്ഷനായി.സമരത്തെ അഭിവാദ്യം ചെയ്ത് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷൈജു മണിശേരി, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കറ്റ് കിഷോര്‍ ലാല്‍, അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ കല്‍പ്പറ്റ യൂണിറ്റ് പ്രസിഡണ്ട് സുനില്‍കുമാര്‍ കെ, അഡ്വക്കറ്റ് ക്ളാര്‍ക്‌സ് അസോസിയേഷന്‍ ബത്തേരി യൂണിറ്റ് പ്രസിഡണ്ട് വേണുഗോപാലന്‍ കെ എന്‍, മാനന്തവാടി യൂണിറ്റ് സെക്രട്ടറി ജനാര്‍ദ്ദനന്‍ ഇ കെ കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി അനീഷ് ബാബു, കുഞ്ഞിമുഹമ്മദ് വി എ, മനോജ് ടി എ , വര്‍ഗീസ് എം , എന്‍ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ രാഗിണി സ്വാഗതവും, രാമചന്ദ്രന്‍ കെ നന്ദിയും പ്രകാശിപ്പിച്ചു,
പ്രമീള രമേശ്, മോഹന്‍ദാസ് കെ, സുരേഷ് കെ, ലിനിഷ് മാനന്തവാടി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *