May 31, 2026

ഫുട്‌ബോള്‍ താരങ്ങള്‍ക്ക് വെള്ളമുണ്ടയില്‍ ‘ഗ്രാമാദരം’ നല്‍കി

0
17

 

 

വെള്ളമുണ്ട:ഏപ്രില്‍ ആദ്യവാരം എറണാകുളത്ത് നടന്ന സംസ്ഥാന കേരളോത്സവം ഫുട്‌ബോള്‍ മത്സരത്തില്‍ വയനാടിന് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കും ടീം മാനേജേര്‍മാര്‍ക്കുംജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തില്‍ ഗ്രാമാദരം സംഘടിപ്പിച്ചു. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എം മണികണ്ഠന്‍, മംഗലശ്ശേരി നാരായണന്‍, വി കെ ശ്രീധരന്‍, സാലിം എസ് റ്റി ത്രീ, എം നാരായണന്‍, പ്രദീപ് മാസ്റ്റര്‍, ടി അഷ്‌കര്‍, റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ട് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ് (എ സി സി എ) പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച അഖില്‍ മണിമയ്ക്കും വിദ്യാര്‍ഥികളില്‍ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കുറിച്ച് അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) സംഘടിപ്പിക്കുന്ന യുവിക 2025 പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ വൈഭവ് പി പ്രദീപിനേയും ചടങ്ങില്‍ ഡിവിഷന്റെ ഗ്രാമാദര പത്രം നല്‍കി അനുമോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *