തെരുവ് നായ ശല്യം കണിയാമ്പറ്റ പഞ്ചായത്തിലെ ജനങ്ങള്‍ ഭീതിയിലാണ്
കണിയാമ്പറ്റ പഞ്ചായത്ത് പരിധിയില്‍ തെരുവ് നായകളുടെ ശല്യം മൂലം നാട്ടുകാരും പ്രദേശവാസികളും വിദ്യാര്‍ത്ഥികളും തികച്ചും ഭീതിയിലാണ.്‌രാവിലെ മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഭയാനകരമായ ഒരവസ്ഥയാണ് നിലവിലുള്ളത്.തെരുവ് നായ ശല്യം വളരെ വലിയ ഭീഷണിയും ഭയവും സൃഷ്ടിക്കുന്നു.കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ട് മദ്രസ വിദ്യാര്‍ത്ഥികളെയാണ് അതിമാരകമായ രീതിയില്‍ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് തെരുവുനായ ശല്യത്തിന് ഉടന്‍ പരിഹാരം കാണാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം എസ് എഫിന് ആവശ്യപ്പെട്ടു.
ഈ പ്രശ്‌നം ദൈനംദിനമായി വഷളായിത്തുടങ്ങുകയും,
കുട്ടികളില്‍ നിന്നും മുതിര്‍ന്നവരിലേക്കും മുഴുവന്‍ സമൂഹത്തെയും ആശങ്കയിലാക്കുന്ന തരത്തിലേക്ക് കടക്കുകയാണ്
ഇത്തരത്തിലുള്ള അപകട സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും, ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ ഫലപ്രദമായ ഇടപെടലുകള്‍ കൈക്കൊണ്ടിട്ടില്ല.ഈ ഗുരുതര പ്രശ്‌നം ബന്ധപ്പെട്ടവര്‍ പരിഹരിക്കാതെ തുടരുകയാണെങ്കില്‍, എം.എസ്.എഫ് അംഗങ്ങള്‍ വിഷയത്തെ ഉയര്‍ത്തിപ്പിടിച്ച്, പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും, പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണാസമരം നടത്തുന്നതിനും നേതൃത്വം നല്‍കേണ്ടിവരും.





Leave a Reply