വയനാട് ഫെസ്റ്റ് 2025 മൂന്നാം മാസത്തിലെ കൂപ്പണ്‍ വിജയികളെ തിരഞ്ഞെടുത്തു
കല്‍പ്പറ്റ: വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലില്‍ നല്‍കിയ സമ്മാനക്കൂപ്പണുകളില്‍ നിന്ന് മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന് അര്‍ഹനായിട്ടുള്ളത് കല്‍പ്പറ്റ ഫെയര്‍ ഫൂട് ഫൂട് വേറില്‍ നിന്ന് നല്‍കിയ 158806 എന്ന സമ്മാനകൂപ്പണിനും,സ്‌കൂട്ടറുകള്‍ക്ക് കേണിച്ചിറ ചന്ദ്രകാന്തി ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് നല്‍കിയ 378811എന്ന കൂപ്പണ്‍ നമ്പറിനും കല്‍പ്പറ്റ എക്‌സ്‌പോ നഗരിയില്‍ നിന്നും നല്‍കിയ 857399 സമ്മാനകൂപ്പണ്‍ നമ്പറിനുമാണ്.കല്‍പ്പറ്റ എക്‌സ്‌പോ നഗരിയില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി. വിമല്‍ ചന്ദ്രന്‍ സമ്മാനര്‍ഹരെ തിരഞ്ഞെടുത്തു.
. ജില്ലാ വൈസ് പ്രസിഡന്റ് ഇ.ഹൈദ്രു, ജില്ലാ സെക്രട്ടരി അജിത് ക്ലാസിക്, സംസ്ഥാന കൗണ്‍സിലര്‍ നിസാര്‍ ദില്‍വെ, രജ്ഞിത്ത് കല്‍പ്പറ്റ, റഫീഖ് എം.വി, സ്വാലിഹ് പി.കെ എന്നിവര്‍ പങ്കെടുത്തു. സമ്മാനം ലഭിച്ചവര്‍ ഉടനെ തന്നെ വയനാട് ഫെസ്റ്റ് 2025 ഓഫീസുമായോ 6282200400 നമ്പറിലോ ബന്ധപ്പെടുക. ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ടില്ലെങ്കില്‍ സമ്മാനങ്ങള്‍ അസാധുവാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു





Leave a Reply