പ്രകൃതിക്ക് മനുഷ്യനെ ആവശ്യമില്ലെന്ന് കെ.എൻ.എ ഖാദർ
മാനന്തവാടി: മനുഷ്യന് പ്രകൃതിയെ അനിവാര്യമാണെങ്കിലും, പ്രകൃതിക്ക് മനുഷ്യന്റെ സഹായം ആവശ്യമില്ലെന്ന് ലിഗ് ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ (എൽ.ഇ.പി) സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ അഭിപ്രായപ്പെട്ടു. എൽ.ഇ.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പ്രകൃതി സംരക്ഷണം ഓരോ വ്യക്തിയുടെയും ധാർമികമായ കടമയാണെന്നും, മൂല്യങ്ങൾ പഠിപ്പിക്കുന്ന പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യൻ പ്രാകൃതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക ജലദിനമായ മാർച്ച് 22 ന് ആരംഭിച്ച എൽ.ഇ.പിയുടെ ജല ജാഗ്രത കാമ്പയിൻ ഭൗമദിനത്തിൽ സമാപിച്ചു. ഈ കാമ്പയിന്റെ ഭാഗമായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനകീയ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനായി വിവിധ മത്സരങ്ങളും വെബിനാറുകളും സംഘടിപ്പിച്ചിരുന്നു.
സെമിനാറിന്റെ സമാപന സമ്മേളനം കെ.കെ. അഹമ്മത് ഹാജി ഉദ്ഘാടനം ചെയ്തു. എൽ.ഇ.പി സംസ്ഥാന ജനറൽ സെക്രട്ടറി സലീം കുരുവമ്പലം മുഖ്യ പ്രഭാഷണം നടത്തി. “വയനാടിന്റെ പരിസരവർത്തമാനം” എന്ന വിഷയത്തിൽ പ്രകൃതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എൻ. ബാദുഷ സംവദിച്ചു.
ബിപിൻ കെ. അഗസ്റ്റ്യൻ “നെറ്റ് സീറോ സങ്കൽപ്പം” എന്ന വിഷയവും, ടി. മുഹമ്മദ് “പരിസ്ഥിതിയുടെ രാഷ്ട്രീയം” എന്ന വിഷയവും അവതരിപ്പിച്ചു. തോമസ് സേവ്യർ “പരിസ്ഥിതി സംരക്ഷണം ഗ്രന്ഥാലയങ്ങളിലൂടെ”, യഹ്യാ ഖാൻ തലക്കൽ “കാലാവസ്ഥ വ്യതിയാനം: പ്രശ്നങ്ങളും പരിഹാരവും”, എം.പി നവാസ് “പരിസ്ഥിതി സംരക്ഷണത്തിൽ യുവതയുടെ പങ്ക്” എന്നീ വിഷയങ്ങളിൽ സംസാരിച്ചു.
“ജല ബജറ്റ്” എന്ന വിഷയത്തിൽ മുഫീദ തസ്നി അവതരണം നടത്തി. നെഹ്‌ല ഫാത്തിമയും അസ്സ റൈഖയും “പരിസ്ഥിതിയുടെ വിദ്യാർത്ഥി കാഴ്ച” എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റിൻഷ ഫാത്തിമ പരിസ്ഥിതി ക്വിസ് നടത്തി. ആയിഷ സൻഹയും ഷാനവാസും ചേർന്ന് ജലഗാനം ആലപിച്ചു. അബു ഗൂഡലായി പ്രമേയം അവതരിപ്പിച്ചു.
മായൻ മുതിര, പ്രദീഷ് പഴശ്ശി, സ്വപ്ന ആന്റണി, ഫസൽ സി.എച്ച്., ടി. അവറാൻ, ദക്ഷിണ ദാമോദരൻ, അയ്യൂബ് മീനങ്ങാടി, നാസർ മേപ്പാടി എന്നിവർ പരിസ്ഥിതി ചർച്ചകൾക്ക് നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ അബ്ദുറഹ്മാൻ അച്ചാരത്ത് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഒരു വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ രൂപരേഖ വി. ഹുസൈൻ അവതരിപ്പിച്ചു. എ.എം അബൂബക്കർ, റസാഖ് കൽപ്പറ്റ, എൻ.കെ റഷീദ്, സി. കുഞ്ഞബ്ദുള്ള, നിസാർ അഹമ്മത്, അബ്ദുള്ളമാടക്കര, അയ്യൂബ് ബത്തേരി, ഹാരിസ് പടിഞ്ഞാറത്തറ, അസിസ്, എഎൽ.ആർ അസ്സയിനാർ, കെ.കെ. സി. മൈമൂന, മുത്തലിബ് ദ്വാരക, പി.വി.എസ് മൂസ്സ എന്നിവർ ആശംസകൾ അർപ്പിച്ചു. സ സുലൈമാൻ പനമരം സമ്മാനദാനം നിർവ്വഹിച്ചു. വി. ഹുസൈൻ സ്വാഗതവും മായൻ മുതിര നന്ദിയും പറഞ്ഞു.





Leave a Reply