എൻ്റെ കേരളം പ്രദർശന മേളയിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കും: മന്ത്രി ഒ ആർ കേളു
സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കുന്നതാവുമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കൽപ്പറ്റ എസ്. കെ. എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഒൻപത്
വർഷമായി സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളും വികസന മുന്നേറ്റവും ലോകത്തിന്
മുന്നിലെത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത് .
85 ഓളം ഡിപ്പാർട്ട്മെൻ്റുകളുടെ വികസന കാഴ്ചപ്പാടും പദ്ധതികളും വിവിധ സെമിനാറുകൾ, കലാപരിപാടികൾ, കാർഷിക പ്രദർശന വിപണനമേള നടക്കുമെന്നും മന്ത്രി പറഞ്ഞു. മേള കൂടുതൽ ഭംഗിയാക്കുന്നതിനായി ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപന മേധാവികളും ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും മേളയിൽ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





Leave a Reply