October 29, 2026

സുൽത്താൻ ബത്തേരി നഗരസഭ ഹാപ്പിനസ് ഫെസ്റ്റ് സമാപിച്ചു.

0
img_20250421_213729
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി നഗരസഭ ഒരുക്കിയ ഹാപ്പിനസ് ഫെസ്റ്റ് സമാപിച്ചു. സന്തോഷസൂചിക ഉയർത്തുന്നതിന് ഭാഗമായി മാർച്ച് 30ന് ആരംഭിച്ച ഹാപ്പിനസ് ഫെസ്റ്റ് ആണ് ഇന്നലെ സമാപിച്ചത് . പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ  ബേസിൽ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി കെ രമേശ് യോഗത്തിന് അധ്യക്ഷത വഹിച്ചു . കഴിഞ്ഞ 20 ദിവസങ്ങളിലായി അമ്യൂസ്മെന്റ് പാർക്ക്, ഫിഷ് അക്വേറിയം, ഫ്ലവർ ഷോ , റോബോട്ടിക് അനിമൽസ് , എല്ലാ ദിവസവും വ്യത്യസ്തങ്ങളായ സ്റ്റേജ് ഷോകൾ, വിവിധ സാഹിത്യ ശില്പശാല , ചിത്രകല പ്രദർശനങ്ങൾ, എന്നിവ നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്നിരുന്നു. നഗരസഭയുടെ പദ്ധതിയായ ഹാപ്പി ഹാപ്പി ബത്തേരിയുടെ ബ്രാൻഡ് അംബാസിഡറായി ചടങ്ങിൽ വച്ച് ബസ്സിൽ ജോസഫിന് പ്രഖ്യാപിച്ചു ആദരവ് നൽകി. ബത്തേരിക്കാരനും ദീർഘദൂര ഓട്ടക്കാരനുമായ മുത്തു പള്ളിക്കണ്ടിയെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് യോഗത്തിന് സ്വാഗതം ആശംസിച്ചു . നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ റഷീദ്, ലിഷ പി എസ് , ഷാമില ജുനൈസ്,സാലി പൗലോസ്,രാഷ്ട്രീയ പ്രതിനിധികളായ വിവി ബേബി, കെ ജെ ദേവസ്യ, അമീർ അറക്കൽ , സത്താർ പി കെ ,

കൗൺസിലർമാരായ സി കെ ആരിഫ്, കെ സി യോഹന്നാൻ, ലയൺസ് ക്ലബ് ബത്തേരി ടൗൺ ഭാരവാഹികളായ പ്രദീഷ് വർഗീസ് , മാത്യൂസ് എ ജെ,ലിജോ കാവുങ്ങൽ, എന്നിവർ പങ്കെടുത്തു. സെൻമേരിസ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയ ഫെസ്റ്റ് ബത്തേരി ടൗൺ ലൈൻസ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടിയാണ് നടത്തിയത്.

യോഗത്തിന് ലയൺസ് ഭാരവാഹി സാജൻ നന്ദി ആശംസിച്ചു .

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *