ലഹരിക്കെതിരെ എം.എസ്.എഫ് തരുവണയുടെ ഫുട്ബോൾ പോരാട്ടം; ഗ്രീൻ സ്ട്രോം എഫ്.സി. ജേതാക്കൾ
തരുവണ: ലഹരി വിപത്തിനെതിരെ യുവതലമുറയെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എഫ് തരുവണ ശാഖ കമ്മിറ്റി സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ ലീഗ് ശ്രദ്ധേയമായി. തരുവണയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗ്രീൻ സ്ട്രോം എഫ്.സി. എതിരാളികളായ അയക്കൻസ് എഫ്.സി.യെ 3-2 എന്ന ഗോൾ നിലയിൽ പരാജയപ്പെടുത്തി കിരീടം ചൂടി.
പരിപാടിയുടെ ഉദ്ഘാടനം വിമുക്തി താലൂക്ക് കോർഡിനേറ്റർ വിജേഷ് കുമാർ പി നിർവഹിച്ചു. എം.എസ്.എഫ്. തരുവണ ശാഖാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഫർ സ്വദിക്ക് സ്വാഗതം ആശംസിച്ചു.
എം.എസ്.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി മിദ്‌ലാജ് മായൻ, പി സി ഇബ്രാഹിം ഹാജി, പി.കെ മുഹമ്മദ്ആരാം, നാസർ സവാൻ, പി, അബ്‌ദുള്ള വി, നാസർ, അനസ് ബിസ്മി, ഇബ്രാഹിം സി എഛ്, മൊയ്‌ദുട്ടി പി ടി, ഇസ്മായിൽ എ കെ, സൂപ്പി പി, റാഷിദ് സി എഛ്, അജിനാസ് കെ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
യുവ കളിക്കാർ നിറഞ്ഞ ആവേശത്തോടെയാണ് ലീഗിൽ പങ്കെടുത്തത്. ഫൈനൽ മത്സരം ഗോൾ മഴയിൽ കുതിർന്നപ്പോൾ കാണികൾക്കും ഇത് ആവേശകരമായ അനുഭവമായി മാറി. ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജനങ്ങളുടെ കൂട്ടായ്മയും കായികപരമായ അവരുടെ താല്പര്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്കും പങ്കെടുത്ത മറ്റു ടീമുകൾക്കും ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു.





Leave a Reply