April 17, 2026

മദീനത്തുന്നസീഹ ദശവാർഷിക സമ്മേളനത്തിന് തുടക്കം

0
img_20250423_093000
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മദീനത്തുന്നസീഹ പത്താം വാർഷിക ബിരുദദാന സമ്മേളനത്തിന് തുടക്കമായി.പള്ളിക്കൽ വാദീനസീഹയിൽ സയ്യിദ് അബൂബക്കർ ചെറിയകോയ തങ്ങൾ പതാകഉയർത്തി.പി.ഹസൻ മൗലവി ബാഖവി,സയ്യിദ് ഹാശിം തങ്ങൾ,കെ.എ.സലാം ഫൈസി,ഇ.മൊയ്തു,കെ.പി.അബ്ദുൽറഹ്‌മാൻ മാസ്റ്റർ,യു.പി.അലിഫൈസി,ഉമർസഖാഫി കല്ലിയോട്,ഹൈദർസഖാഫി,റശീദ് അൽഹസനി,മൊയ്തു ബാഖവി എം,ജമാൽ സഅദി പള്ളിക്കൽ,സുലൈമാൻ സഅദി തുടങ്ങിയവർ പങ്കെടുത്തു.പള്ളിക്കൽ മഖാം സിയാറത്തിന് ചെറിയകോയതങ്ങൾ നേതൃത്വം നൽകി.വൈകുന്നരം നടന്ന സ്റ്റുഡൻ്റ്സ് മീറ്റ് പി.ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.

ഇന്ന് ഉച്ചക്ക് 12 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും.വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഓർഫനേജ് കൺട്രോൾബോർഡ് ചെയർമാൻ എൻ.അലിഅബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തും.എ.എൻ പ്രഭാകരൻ,എൻ. നിസാർ,ഇ.ജെ. ബാബു,ജസ്‌റ്റിൻബേബി,ബ്രാൻ അഹ്‌മദ്കുട്ടി,ഇ.കെ.വിജയൻ,ജുനൈദ് കൈപ്പാണി,കെ.വി. വിജോൾ സംസാരിക്കും.’

ആറുമണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും.മദീനത്തുന്നസീഹ ജനറൽ സെക്രട്ടറി പി.ഹസൻ മൗലവി ബാഖവി അദ്ധ്യക്ഷത വഹിക്കും.

സയ്യിദ് അലി ബാഫഖി തങ്ങൾപ്രാർത്ഥന നടത്തും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ബിരുദദാനം നിർവഹിക്കും.

കേരള മുസ്‌ലിംജമാഅത്ത് സെക്രടറി പേരോട് അബ്ദുറഹ്മാൻ സഖാഫി,

കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി,

കെ കെ ഹുസൈൻ ബാഖവി,

കെ സി അബൂബക്കർ ഹസ്രത്ത്,

അബ്ദുല്ല മുസ്ലിയാർ തരുവണ,

കെ ഒ അഹമ്മദ് കുട്ടി ബാഖവി,

കുറ്റൂർ അബ്ദുറഹ്മാൻ ഹാജി,

കല്ലാച്ചി കുഞ്ഞബ്ദുല്ല ഹാജി,

ഇബ്രാഹീം ഹാജി കാപ്പാട്,അബ്ദുന്നാസർ ബത്തേരി, അൽ കറാമ

അബ്ദുൽ ഗഫൂർ ഹാജി ബത്തേരി സംസാരിക്കും.

31 വിദ്യാർത്ഥികളാണ് ഈ വർഷം പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *