July 15, 2026

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു

0
sadas
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു.കാശ്മീരിലെ പഹല്‍ഗാവില്‍ നടന്ന രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിലും നിരപരാധികളായ പൗരന്‍മാരെ അരും കൊല ചെയ്തതിലും പ്രതിഷേധിച്ചാണ് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തത്.
കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതാണ് ഭീകരന്മാര്‍ രാജ്യത്ത് വിളയാട്ടം നടത്തുന്നതിന് കാരണമാകുന്നതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഒ വി അപ്പച്ചന്‍, ബ്ലോക്ക് പ്രസിഡണ്ട്മാരായ വി സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍ , ജില്ലാ ജനറല്‍ സെക്രട്ടറി പി. വിനോദ് കുമാര്‍, ഗിരീഷ് കല്‍പ്പറ്റ, എ. എ വര്‍ഗീസ്, ഒ. വി.റോയി , ഇ .വി അബ്രഹാം,ആയിഷ പള്ളിയാല്‍, രാജാറാണി, കെ. കെ. രാജേന്ദ്രന്‍, ജോണ്‍ മാത, കെ. ജി. രവീന്ദ്രന്‍, സതീഷ് കുമാര്‍, രമേശന്‍ മാണിക്യന്‍, എസ് മണി , പി. വി. ആന്റണി ശശികുമാര്‍ കെ, സെബാസ്റ്റ്യന്‍ കല്‍പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *