എന്‍.ജി.ഒ അസോസിയേഷന് ജില്ലാ പ്രസിഡന്റിന്റെ സ്ഥലമാറ്റം; പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ:എന്‍.ജി.ഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജിയെ സര്‍ക്കാറിന്റെ 4ാം വാര്‍ഷികാഘോഷ പ്രെമോ വീഡിയോ സ്റ്റാറ്റസ് വച്ചില്ലെന്ന് ആരോപിച്ച് സ്ഥലം മാറ്റിയ സംഭവത്തില്‍ എന്‍.ജി.ഒ അസോസിയേഷന് ജില്ലാ കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ അധ്യക്ഷനായി.വി.എസ് ശരത്, എം വി സതീഷ്, ടി.പരമേശ്വരന്, വി.എഫ്.റോബിന്സന്, നിഷാ പ്രസാദ്, പി.സി.എല്‍സി, ശിവന് പുതുശേരി എന്നിവര്‍ നേതൃത്വം നല്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക, 11-ാം ശമ്പളകമ്മിഷന്‍ കുടിശ്ശിക എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ പോലും അനുവദിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ധൂര്‍ത്തിനും അഴിമതിക്കുമെതിരെ വിട്ട് വീഴ്ചയില്ലാത്ത സമരങ്ങളും പ്രതിഷേധങ്ങളും തുടരുമെന്നും, സ്ഥലമാറ്റ ഭീകരതയെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.സിവില്‍ സ്റ്റേഷന് ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ്. മാനന്തവാടി ബ്രാഞ്ച് പ്രസിഡന്റ് സിനീഷ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply