June 27, 2026

ബത്തേരി ടൗണില്‍ കാട്ടു കൊമ്പന്റെ പരാക്രമം

0
hj;

 

ബത്തേരി: നഗരത്തില്‍ കാട്ടു കൊമ്പന്റെ പരാക്രമം. ഇന്നലെ പുലര്‍ച്ചെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ഇറങ്ങിയ ആന കാരാപ്പുഴ ക്വാര്‍ട്ടേഴ്‌സിന്റെയും സമീപത്തെ വീടിന്റെയും ചുറ്റുമതില്‍ തകര്‍ത്തു.
കൃഷികള്‍ നശിപ്പിച്ചു.പുല്‍പ്പള്ളി റോഡില്‍ ഏറെ നേരം തങ്ങിയ കൊമ്പന്‍ യാത്രക്കാര്‍ക്കും ഭീഷണിയായി. പിന്നിലെ മതില്‍ തകര്‍ത്ത് കാരാപ്പുഴ ക്വാര്‍ട്ടേഴ്‌സ് വളപ്പിലൂടെ എത്തിയ കാട്ടാന പുല്‍പ്പള്ളി റോഡിന് സമീപം ക്വാട്ടേഴ്‌സിന്റെ മുന്നിലെ മതിലും തകര്‍ത്തു.വനം ആര്‍ആര്‍ ടീം എത്തിയാണ് ആനയെ കാടുകയറ്റിയത്.

പ്രദേശത്തെ വാമദേവന്‍ കലാലയയുടെ വീടിന്റെ ചുറ്റുമതിലാണ് ആന തകര്‍ത്തത്. ഇതിനടുത്ത് ജോയി, ജോഷി എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴയും കാപ്പിയും അടക്കം കൃഷികളാണ് നശിപ്പിച്ചത്. മണിക്കൂറിലധികമാണ് പുല്‍പ്പള്ളി റോഡില്‍ ആന നിലയുറപ്പിച്ചത്.മുമ്പും ഈ ഭാഗത്ത് കാട്ടാന ഇറങ്ങിയിട്ടുണ്ട്. കാട്ടാനകള്‍ നഗരപരിധിയില്‍ ഇറങ്ങുന്നതു തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേഷ് വനം അധികാരികളോട് ആവശ്യപ്പെട്ടു.പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുമെന്നും നാശനഷ്ടങ്ങള്‍ക്ക് പരിഹാരധനം നല്‍കുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുനിസിപ്പല്‍ ചെയര്‍മാനെ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *