May 31, 2026

എസ്‌വൈഎസ് സ്ഥാപക ദിനം ആചരിച്ചു

0
fsfsf

 

 

പനമരം: എസ്‌വൈഎസ് സംഘത്തിന്റെ 72-ാം വാര്‍ഷികദിനാചരണം പനമരം ബദ്‌റുല്‍ ഹുദയില്‍ നടത്തി. ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി പതാക ഉയര്‍ത്തി.നൗഫല്‍ അഹ്‌സനി പെരുന്തട്ട അധ്യക്ഷനായി. പി. ഉസ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.1954 ഏപ്രില്‍ 24 നാണ് സമസ്ത കേരള ഇംഇയ്യതുല്‍ ഉലമക്ക് കീഴില്‍ ബഹുജന പ്രസ്ഥാനമായി എസ്‌വൈഎസ് രൂപീകരിച്ചത്. റഷീദുദീന്‍ ശാമില്‍ ഇര്‍ഫാനി സംസാരിച്ചു.കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.

തീവ്രവാദികളെയും ഭീകരരെയും ശക്തമായി നേരിടാനും പ്രതിരോധിക്കാനും നമ്മുടെ രാജ്യത്തിനും ഭരണകൂടത്തിനും കഴിയട്ടെ എന്ന് എസ്‌വൈഎസ് സ്ഥാപക ദിന സന്ദേശത്തില്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *