അനിമിയ ബോധവത്കരണ ക്ലാസും സാലഡ് കോമ്പറ്റിഷനും സംഘടിപ്പിച്ചു
ബത്തേരി:പോഷന്‍ പക്വഡ യുടെ ഭാഗമായി ഐ.സി. ഡി. എസ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി കൗമാര പ്രായകാരായ കുട്ടികള്‍ക്ക് അനിമിയ ബോധവത്കരണ ക്ലാസും സാലഡ് കോമ്പറ്റിഷനും സംഘടിപ്പിച്ചു.ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശ് ഉദ്ഘാടനം നിര്‍വഹിച്ചു.പരിപാടിയില്‍ വിജയിച്ച കുട്ടികള്‍ക്ക് മോമെന്റൊയും പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനവും. വികസനകാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷടീച്ചര്‍, ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷാമില ജുനൈസ്, നഗരസഭ കൗണ്‍സിലര്‍മാര്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ്, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ നസീറ പി. എ, തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply