August 22, 2026

സർക്കാർ ധൂർത്ത് അവസാനിപ്പിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ

0
img_20250424_191207
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കേരളത്തിലെ പതിനാല് ജില്ലകളിലും സർക്കാർ ഫണ്ട് ഉപയോഗിച്ച് എൽ.ഡി.എഫ് റാലി നടത്തുകയാണെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ അനൂപ് ജേക്കബ് എം.എൽ.എ ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നുണ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ പട്ടിണി സമരം നടത്തുന്ന ആശാ വർക്കർമാരെ അവഗണിച്ചാണ് സർക്കാർ ധൂർത്ത് നടത്തുന്നത്. ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും സർക്കാർ പ്ലീഡർമാരുടെയും ശമ്പളം വർധിപ്പിച്ച് ഖജനാവ് കൊള്ളയടിക്കുകയാണ്. പാർട്ടിയ്ക്ക് താല്പര്യമുള്ള മേഖലകളിൽ മാത്രം ശമ്പളം വർധിപ്പിക്കുന്നത് കേരള ജനത ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ജില്ലാ പ്രസിഡന്റ് ബൈജു ഐസക് അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ മനോജ് എം.ജി, അഡ്വ. വിജി വർഗീസ്, മാണി കെ.സി, സജി കാപ്പങ്കുഴി, ബിനോയ് പി.പി, തങ്കച്ചൻ എം.പി, സോജൻ ബത്തേരി, ജോണി തവിഞ്ഞാൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *