July 27, 2026

വയനാടന്‍ കാപ്പിയുടെ നന്‍മയുമായി പേരിയ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നന്‍മ കോഫി

0
cfas

മാനന്തവാടി:വയനാടന്‍ കാപ്പിയുടെ സംസ്‌കരണ വിപണന രംഗത്തേക്ക് ഒന്നര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി പേരിയ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ജൈവ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌ക്കരണ വിപണന സംവിധാനം പ്രവര്‍ത്തന സജ്ജമായി.ഇതിന്റെ ഔദോഗിക ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും. മന്ത്രി ഒ ആര്‍ കേളുവിന്റെ അധ്യക്ഷനാവും.ബാങ്ക് പ്രസി: ബാബു ഷജില്‍ കുമാര്‍, ഡയരക്ടര്‍ ജിഷ അനൂപ്, സെക്ര: കെ.ജെ ജോബിഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

നബാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാക്ടര്‍ ഫണ്ട് ഉപയോഗപ്പെടുത്തി കേരള ബാങ്കിന്റെ ധന സഹായത്തോടെ ബാങ്ക് സ്വന്തമായി ആലാറ്റില്‍ വാങ്ങിയ 80 സെന്റ് സ്ഥലത്ത് മൂന്നര കോടിയോളം രൂപ മുടക്കിയാണ് കോഫി പ്രോസസ്സിംഗ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.കര്‍ഷകരെ കമ്പോളത്തിന്റെ ചൂഷണ കരങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിന് കീഴില്‍ നിരവധി ക്‌ളസ്റ്ററുകള്‍ ആയി കര്‍ഷക കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ട് വന്നിരുന്നു. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ ആവശ്യമായ സാമ്പത്തിക സൗകര്യം ഒരുക്കി നല്‍കി അവരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിച്ച് വിപണനം ചെയ്യുന്ന വായ്പ സൗകര്യം ബാങ്കില്‍ നിലവില്‍ നടപ്പിലാക്കി വന്നിരുന്നു ഇതിന്റെ അടുത്ത പടി എന്ന നിലക്കാണ് സംസ്‌ക്കരണം കൂടി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇത് വഴി മാര്‍ക്കറ്റ് വിലയേക്കാള്‍ അധികരിച്ച വില ലഭ്യമാക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.ഇതിനായി പ്രതിദിനം 25 മെട്രിക് ടണ്‍ കോഫി സംസ്‌കരിക്കാവുന്ന സംവിധാനമാണ് പ്‌ളാന്റില്‍ ഒരുക്കിയിരിക്കുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *