July 27, 2026

പോസ്റ്റർ ദിനാചരണം നടത്തി

0
img_20250425_192104
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : സ്വതന്ത്ര കർഷക സംഘത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനത്തിന് മുന്നോടിയായി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റർ ദിനാചരണം സംഘടിപ്പിച്ചു. “പോരാട്ടത്തിന്റെ അമ്പതാണ്ട്” എന്ന മുദ്രാവാക്യമുയർത്തി 2025 മെയ് 16, 17 തിയ്യതികളിൽ പാലക്കാട് വെച്ച് നടക്കുന്ന സ്വതന്ത്ര കർഷക സംഘത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥമായിരുന്നു പോസ്റ്റർ ദിനാചരണം.

 

കൽപ്പറ്റ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി സി.ഇ. ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ്, കെ.ടി. കുഞ്ഞബ്ദുള്ള, ഇബ്രാഹിം കുപ്പാടിത്തറ, ഇബ്രാഹിം ഇ., ഹമീദ് കുന്നളം തുടങ്ങിയ പ്രമുഖ നേതാക്കൾ ദിനാചരണത്തിൽ പങ്കെടുത്തു സംസാരിച്ചു.

 

സുവർണ്ണ ജൂബിലി സമ്മേളനം കർഷകരുടെ പോരാട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും പ്രതീകമായി മാറുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പോസ്റ്റർ ദിനാചരണം സമ്മേളനത്തിനുള്ള ജനകീയ പിന്തുണ വർദ്ധിപ്പിക്കുന്നതിന് സഹായകമായെന്നും അവർ കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *