അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായം കൈമാറി
മേപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് മേപ്പാടി ഗ്രാമപഞ്ചായത്ത് അടിയന്തര ധനസഹായം കൈമാറി. അറുമുഖന്റെ മക്കളായ ശക്തിവേൽ, രാജൻ എന്നിവരുടെ സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡൻറ്, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ അറുമുഖന്റെ വീട്ടിൽ വെച്ച് നൽകി.
ബാക്കിയുള്ള 5 ലക്ഷം രൂപയും, ഇൻഷുറൻസ് തുകയായ ഒരു ലക്ഷം രൂപയും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് റവന്യൂ അധികൃതരിൽ നിന്ന് ലഭിച്ച ഉടൻ തന്നെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.





Leave a Reply