May 31, 2026

കളരി പരിശീലനം ആരംഭിച്ചു

0
fas

 

മാനന്തവാടി : കളരിപ്പയറ്റിലൂടെ യുവതലമുറയെ ശാക്തീകരിക്കാനുംപാരമ്പര്യ കലയായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയും, ഒപ്പം ജീവിത നൈപുണ്യങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പരിശീലന പരിപാടിക്ക് മാനന്തവാടിയില്‍ തുടക്കമായി. ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും കടത്തനാടന്‍ കളരി ഫൗണ്ടേഷന്‍ വയനാടും ചേര്‍ന്നാണ് നിര്‍ധനരായ കുട്ടികള്‍ക്കായി കളരിപ്പയറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിമിതമായ പരിശീലന സൗകര്യങ്ങളും വിദഗ്ധ പരിശീലകരുടെ കുറവും മൂലം കളരിപ്പയറ്റിന്റെ വ്യാപകമായ പ്രചാരണത്തിന് തടസങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ 15 വയസ്സിന് താഴെയുള്ള 150 കുട്ടികള്‍ പങ്കെടുക്കും. മാനന്തവാടി, അമ്പലവയല്‍ (വയനാട്), ഒഞ്ചിയം (കോഴിക്കോട്) എന്നിവിടങ്ങളിലെ കുട്ടികളെയാണ് പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.കുട്ടികള്‍ക്ക് ശാരീരിക പരിശീലനം മാത്രമല്ല, സ്വയം പ്രതിരോധം, മാനസികാരോഗ്യം, പോഷകാഹാര വിദ്യാഭ്യാസം, മയക്കുമരുന്ന് ദുരുപയോഗം തടയല്‍ തുടങ്ങിയ അവശ്യ ജീവിത നൈപുണ്യങ്ങളും നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബ്യൂമെര്‍ക് ഇന്ത്യ സെക്രട്ടറി ആന്റ് ഓപ്പറേഷന്‍ മാനേജര്‍ തുളസി വര്‍മ്മ പറഞ്ഞു. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കെ എഫ് തോമസ്, കെ കെ സജീവ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *