ഉത്തരമേഖല അന്തര്‍ജില്ലാ ക്രിക്കറ്റ് മത്സരങ്ങളിലെ അണ്ടര്‍ 19 വനിതാ വിഭാഗത്തില്‍ വയനാട് ചാമ്പ്യന്‍മാര്‍
കല്‍പ്പറ്റ : ഉത്തരമേഖല അന്തര്‍ജില്ലാ ക്രിക്കറ്റ് മത്സരങ്ങളിലെ അണ്ടര്‍ 19 വനിതാ വിഭാഗത്തില്‍ വയനാട് ചാമ്പ്യന്‍മാര്‍. കെ സി എ പെരിന്തല്‍മണ്ണ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ടീമുകളെ തോല്‍പ്പിച്ചാണ് വയനാട് വിജയികളായത്.കേരളത്തിലെ നോര്‍ത്ത് സോണ്‍ അണ്ടര്‍19 ടീമിലേക്ക് പെര്‍ഫോമന്‍സ് അടിസ്ഥാനത്തില്‍ വയനാട് താരമായ നിയ നസ്‌നീന്‍ ക്യാപ്റ്റനായും മറ്റു വയനാട് താരങ്ങളായ പാര്‍വതി കുഞ്ഞുമോന്‍, സ്വഫിയ, ഗൗരി നന്ദ, തീര്‍ത്ഥ എന്നിവരേയും തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിലില്‍ 30 മുതല്‍ പെരിന്തല്‍മണ്ണയില്‍ ഇന്റര്‍സോണ്‍ മത്സരങ്ങള്‍ ആരംഭിക്കും.





Leave a Reply