June 1, 2026

ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്‌കാരം കരസ്തമാക്കി ആലാറ്റിൽ നിർമല വായനശാല

0
img_20250427_122918
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ജില്ലയിലെ മികച്ച ഗ്രന്ഥശാലക്ക് നൽകുന്ന പി പോക്കർ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് ആലാറ്റിൽ നിർമല വായനശാലയെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ ലൈബ്രറി സംഗമത്തിൽ വച്ച് നിർമല വായനശാലക്കുള്ള പുരസ്കാരം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു സമ്മാനിച്ചു. പ്രശസ്ത എഴുത്തുകാരി സി എസ് ചന്ദ്രിക ചടങ്ങിൽ പങ്കെടുത്തു.

 

ചൂരൽമല ദുരന്തബാധിതർക്ക് ലൈബ്രറി കൗൺസിൽ വെച്ച് നൽകുന്ന ഭവന നിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സമാഹരിച്ച് നൽകിയതും, കിടപ്പ് രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകാനും മറ്റ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകാനുമായി രൂപീകരിച്ച നിർമല സ്പർശം ചാരിറ്റിയുടെ പ്രവർത്തനങ്ങളും നിർമല വായനശാലയെ അവാർഡിന് പരിഗണിക്കാനുള്ള പ്രധാന ഘടകങ്ങളായി തീർന്നു.

 

 

ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്ക്കാരം നേടാൻ നിർമല വായനശാലയെ പ്രാപ്തമാക്കിയ വിവിധ വിഭാഗങ്ങളിലുള്ള പ്രവർത്തകർക്കും, ലൈബ്രറി കമ്മിററിയോട് സഹകരിക്കുന്ന ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവരോടും, സർവ്വോപരി ജില്ലാ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്ത പഞ്ചായത്ത് – താലൂക്ക് – ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളോടും ഉള്ള കൃതജ്ഞത വായനശാല ഭരണസമിതി അറിയിച്ചു. ഈ അവസരത്തിൽ നിലവിലെ പ്രവർത്തകരോടൊപ്പം ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ വായനശാലയുടെ മുൻക്കാല പ്രവർത്തകരെയും നന്ദിപൂർവ്വം അനുസ്മരിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *