തൊണ്ടർനാട് പാക്കേജ് അഴിമതി: എം.ജി. ബിജു രാജിവെക്കണം; സി.പി.ഐ.എം പ്രതിഷേധ മാർച്ച്
മാനന്തവാടി: 2015-ൽ നടപ്പിലാക്കിയ തൊണ്ടർനാട് പാക്കേജിലെ അഴിമതിയിൽ പ്രതിയായ എം.ജി. ബിജു രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം. നേതൃത്വത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.ഐ.എം. മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി. ബിജു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം ടി.കെ. പുഷ്പൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ബാബുഷൽ കുമാർ, എൻ.ജെ. ഷജിത്ത്, ടി.കെ. അയ്യപ്പൻ, വിനോദ് വി.ആർ., സി.ടി. പ്രേംജിത്ത്, ജയനാരായണൻ എന്നിവർ സംസാരിച്ചു.





Leave a Reply