June 1, 2026

കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

0
cZX

 

ബത്തേരി: ഇന്നലെ മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ബത്തേരി ഫെയര്‍ലാന്റ് മാഴക്കാട്ട് പത്മിനിയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പൂര്‍ണമായും കാറ്റെടുക്കുകയും ചുമരുകള്‍ വിണ്ടുകീറുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടുണ്ടായ മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലാണ് പത്മിനിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. മേല്‍ക്കൂരയില്‍ വിരിച്ചിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൂര്‍ണമായും കാറ്റെടുത്തു. ഷീറ്റുകള്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പുപൈപ്പുകളടക്കം കാറ്റില്‍ ഇളകി തെറിച്ചതോടെ ചുമരുകളും വിണ്ടുകീറിയ നിലയിലാണ്.

മേല്‍ക്കൂര കാറ്റെടുത്തതോടെ മഴയില്‍ വീട്ടുസാധനങ്ങള്‍ പൂര്‍ണമായും നനഞ്ഞു. ഈ സമയം പത്മിനിയും മകളും കൊച്ചുമക്കളുമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാറ്റില്‍ ഷീറ്റുകള്‍ ഇളകുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു. വീട് പൂര്‍ണമായും തകര്‍ന്ന് വാസയോഗ്യമല്ലാതായതോടെ അയല്‍വാസിയുടെ വീട്ടിലാണ് അന്തിയുറങ്ങിയത്. സംഭവമറിഞ്ഞ് ഡിവിഷന്‍ കൗണ്‍സിലറും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചിരുന്നു. വീട് കാറ്റിലും മഴയിലും തകര്‍ന്നതോടെ അന്തിയുറങ്ങാന്‍ സ്ഥലിമില്ലാതായ കുടുംബത്തിന് എത്രയും വേഗം വീട് സുരക്ഷതമാക്കി നല്‍കണമെന്ന് ആവശ്യമാണ് ഉയരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *