ഭക്ഷ്യ വന ശില്‍പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ:കാവുമന്നം കിംഗ്‌സ് ഫ്ളോറ ഫാമില്‍ ത്രിദിന ഭക്ഷ്യ വന ശില്‍പശാല സംഘടിപ്പിച്ചു.40 ഇനം ചക്കകള്‍,53 ഇനം മാങ്ങകള്‍,40 ഇനം കാച്ചില്‍,20 ഇനം വാഴപ്പഴം,60 ഇനം കിഴങ്ങുകള്‍ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ശില്‍പ്പശാല പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര് ശില്‍പശാലയില്‍ പങ്കെടുത്തു. അഷറഫ് അക്കിരിപ്പറമ്പത്ത്,യു.എ മുനീര്‍, ശിഹാബ് കുഞ്ഞഹമ്മദ്,ഇ.എം അബ്ദുറസാഖ്,മജീദ് പുളിക്കല്‍,ഹിന്ദ് ഹനീഫ, ഹഫീസ് എന്‍,സുലു വയനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബഡ്ഡിംഗ്, പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍, വെര്‍ട്ടിക്കല്‍ ഫാമിംഗ്, പുനരുല്‍പാദന കൃഷി തുടങ്ങി ഒട്ടേറെ പ്രവണതകള്‍ ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തി. അപൂര്‍വ ഇനങ്ങളായ മെക്കാഡമിയ, ആഞ്ഞിലി ചക്ക, മരോട്ടിക്കായ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു.





Leave a Reply